---
title: "വാഹനാപകടം; എടച്ചേരി തലായിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു"
english_title: "car accident; A lorry and a bike collided at Edachery Thalai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98464/car -accident-a-lorry-and-a-bike-collided-at-edachery-thalai-newpost "
published_at: "2023-02-20T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3a05ac9fcd_apakadam_pic.jpg"
keywords: []
---

# വാഹനാപകടം; എടച്ചേരി തലായിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു

> **Lead Summary:** **എടച്ചേരി: **എടച്ചേരി തലായിയിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ചു. ഇന്ന് രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കുറ്റ്യാടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോറിയും, എടച്ചേരിയിൽ നിന്നും നാദാപുരത്തേക്ക് പോകുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്.

## Article Content

**എടച്ചേരി: **എടച്ചേരി തലായിയിൽ ലോറിയും, ബൈക്കും കൂട്ടിയിടിച്ചു. ഇന്ന് രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കുറ്റ്യാടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോറിയും, എടച്ചേരിയിൽ നിന്നും നാദാപുരത്തേക്ക് പോകുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശം തകർന്നു. ബൈക്ക് യാത്രികനായ ചാലപ്പുറം സ്വദേശിക്ക് പരിക്കേറ്റു. ഇയാളെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലായി മസ്ജിദിനു സമീപമായിരുന്നു അപകടം.

അപകടം നടന്നതിനാൽ കുറച്ചുനേരത്തേക്ക് ഗതാഗതം സ്തംഭിച്ചു.എടച്ചേരി പോലീസ് ഇടപെട്ട് ഗതാഗതം പുനസ്ഥാപിച്ചു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്

.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98464/car -accident-a-lorry-and-a-bike-collided-at-edachery-thalai-newpost )